നരേന്ദ്ര മോദി നാളെ ഗുജറാത്തിൽ; 4,400 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യും
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഗുജറാത്ത് ഗുജറാത്തിൽ. 4,400 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാവിലെ 10.30ന് ഗാന്ധിനഗറിൽ നടക്കുന്ന അഖിലേന്ത്യാ വിദ്യാഭ്യാസ യൂണിയൻ കൺവെൻഷനിൽ പ്രധാനമന്ത്രി പങ്കെടുക്കും.
തുടർന്ന് ഗാന്ധിനഗറിൽ 4,400 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. പിന്നീട് ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക് സിറ്റി (GIFT City) സന്ദർശിക്കും. സന്ദർശന വേളയിൽ, GIFT City-യിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ പദ്ധതികളുടെ സ്ഥിതി അദ്ദേഹം അവലോകനം ചെയ്യും. ‘അണ്ടർഗ്രൗണ്ട് യൂട്ടിലിറ്റി ടണൽ’, ‘ഓട്ടോമേറ്റഡ് വേസ്റ്റ് കലക്ഷൻ വേർതിരിക്കൽ പ്ലാന്റ്’ എന്നിവയുൾപ്പെടെ നഗരത്തിലെ പ്രധാന പ്രദേശങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും.
പിഎംഎവൈ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും, കൂടാതെ പദ്ധതി പ്രകാരം നിർമിച്ച 19,000 വീടുകളുടെ ഗൃഹപ്രവേശത്തിൽ പങ്കെടുക്കുകയും ചെയ്യും. ഈ അവസരത്തിൽ പ്രധാനമന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കൾക്ക് വീടുകളുടെ താക്കോലും കൈമാറും. ഈ പദ്ധതികളുടെ ആകെ അടങ്കൽ ഏകദേശം 1950 കോടി രൂപയാണ്. ഗാന്ധിനഗറിൽ 2450 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.