Thursday, January 23, 2025
National

കൊൽക്കത്തയിൽ രാജ്ഭവന് സമീപം വൻ തീപിടിത്തം, ഒരാൾക്ക് പരിക്ക്

കൊൽക്കത്തയിലെ രാജ്ഭവനു സമീപം വൻ തീപിടിത്തം. സറഫ് ഭവന്റെ മുകൾ നിലയിലാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. ഒമ്പത് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

രാജ്ഭവന് സമീപമുള്ള സറഫ് ഭവന്റെ മുകൾ നിലയിൽ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് ഒമ്പത് അഗ്നിശമന സേനാ യൂണിറ്റുകൾ എത്തി തീ പൂർണമായി അണച്ചു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പരിക്കേറ്റയാളെ രാജ്ഭവൻ ഡിസ്പെൻസറിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സ നൽകിയ ശേഷം തുടർ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *