അമൃത്‌സറിൽ സുവർണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനം
അമ്യത്സറിൽ സ്ഫോടനം. സുവർണ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് സ്ഫോടനം ഉണ്ടായത്. ഇന്നലെയാണ് സ്ഫോടനം ഉണ്ടായത്. അന്വേഷണം പുരോഗമിക്കുന്നതായി പഞ്ചാബ് പൊലീസ് അറിയിച്ചു.
തീവ്രവാദ ആക്രമണമെന്ന് ആദ്യം സംശയിച്ചിരുന്നെങ്കിലും സ്‌ഫോടനം അപകടമായിരിക്കാമെന്നും തീവ്രവാദ ആക്രമണമല്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിയതിൽ ചില്ല് തകർന്ന ജനാലയ്ക്കരികിലായി കുറച്ച് പൊടി കണ്ടെത്തി.
അമൃത്സറിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പൊലീസ് കമ്മീഷണർ അറിയിച്ചു. സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. പരിഭ്രാന്തരാകേണ്ടതില്ലെന്നും കമ്മീഷണർ ട്വീറ്റ് ചെയ്തു.