ശമ്പള വിതരണം മുടങ്ങി; കെ.എസ്.ആർ.ടി.സിയിൽ ഇന്ന് മുതൽ സംയുക്ത സമരം
കെ.എസ്.ആർ.ടി.സി ജീവനക്കാർ ഇന്ന് മുതൽ സംയുക്ത സമരത്തിലേക്ക്. കഴിഞ്ഞ മാസത്തെ മുഴുവൻ ശമ്പളവും നൽകാത്തതിനെത്തുടർന്നാണ് സമരം. മെയ് 5 നകം ഏപ്രില്‍ മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കാനാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും ഈ ഉറപ്പ് പാഴായി. ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ സംയുക്ത സമരത്തിലേക്ക് നീങ്ങുന്നത്.
സി.ഐ.ടി.യു , ടി.ടി.എഫ് സംഘടനകൾ ചീഫ് ഓഫീസിന് മുന്നിൽ ഇന്ന് മുതൽ സമരം തുടങ്ങും. എട്ടാം തീയതി ബി.എം.എസിന്റെ നേതൃത്വത്തിലും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ രണ്ടാം ഗഡുവാണ് മുടങ്ങിയത്. രണ്ടാം ഗഡു ശമ്പള വിതരണത്തിന് ധനവകുപ്പ് പണം അനുവദിച്ചില്ല. ശമ്പള വിതരണത്തിനായി 50 കോടി കെ.എസ്.ആർ.ടി.സി സർക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.