ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു
ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഇന്ത്യൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്നുവീണു. അപകടം നടക്കുമ്പോൾ കരസേനയിലെ മൂന്ന് ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. രണ്ട് പൈലറ്റുമാരും സുരക്ഷിതരാണെന്നാണ് വിവരം.
കിഷ്ത്വാർ ജില്ലയിലെ മർവ തഹസിൽ മച്ന ഗ്രാമത്തിന് സമീപം ചെനാബ് നദിയിലേക്കാണ് ഹെലികോപ്റ്റർ തകർന്നു വീണത്. പൈലറ്റിനെയും സഹപൈലറ്റിനെയും പരിക്കേറ്റ നിലയിൽ രക്ഷപ്പെടുത്തി. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.