ജമ്മു കശ്മീരിൽ ഹിമപാതം, ഒരാൾ മരിച്ചു
ജമ്മു കശ്മീരിലെ ഗുൽമാർഗിലുണ്ടായ വൻ ഹിമപാതത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റു. രണ്ട് പേർ കൂടി ഹിമപാതത്തിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
വെള്ളിയാഴ്ച ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ വിദൂരമായ പദ്ദർ പ്രദേശത്ത് ഹിമപാതമുണ്ടായി. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജമ്മു കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ ഭരണകൂടം ഹിമപാത മുന്നറിയിപ്പ് നൽകിയതായി അധികൃതർ അറിയിച്ചു.