Tuesday, April 15, 2025
National

‘നന്ദി, കേരള സ്റ്റോറി പി ആര്‍ വര്‍ക്ക് നിങ്ങള്‍ തന്നെ ചെയ്യുന്നുണ്ട്’: പ്രതികരിച്ച് നായിക അദാ ശര്‍മ്മ

ദ കേരള സ്റ്റോറി എന്ന ചിത്രം ഏറെ വിവാദമാണ് സൃഷ്ടിക്കുന്നത്. പലയിടത്ത് നിന്നും ചിത്രത്തിനെതിരെ ബഹിഷ്കരണ ആഹ്വാനങ്ങൾ ഉയര്‍ന്നു കഴിഞ്ഞു. ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങിയതോടെയാണ് വിവാദങ്ങള്‍ ഉയര്‍ന്നത്. ഇപ്പോഴിതാ ചിത്രത്തിലെ നായികയായ അദാ ശര്‍മ്മ വിവാദങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്.

ദ കേരള സ്റ്റോറി ഒരു മതത്തിനും എതിരല്ല. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വിൽക്കുകയും മയക്കുമരുന്ന് നൽകുകയും ബലമായി ഗർഭം ധരിക്കുകയും ചെയ്യുന്ന തീവ്രവാദ സംഘടനകൾക്കെതിരാണ് ഈ സിനിമ. എന്നാലും പലരും ഇതിനെ വ്യാജ പ്രചരണം എന്ന് പറയുന്നു. സിനിമ കണ്ടാൽ നിങ്ങളുടെ മനസ് മാറിയേക്കാം എന്ന് ഞാൻ കരുതുന്നുവെന്ന് അദാ ശര്‍മ്മ പറഞ്ഞു. വിവിധ ചോദ്യങ്ങളോട് പ്രതികരിച്ച് കഴിഞ്ഞ ദിവസമാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇത്രയും വലിയ പിന്തുണ ഇതുവരെ കിട്ടിയിട്ടില്ല. എല്ലാ മെസേജുകള്‍ക്കും നന്ദി. ഞങ്ങള്‍ എല്ലാവരോടും സിനിമയ്ക്ക് വേണ്ടി പി.ആര്‍ വര്‍ക്കുകളും പ്രചരണ പരിപാടികളും നടത്താന്‍ നിര്‍ദേശിച്ചിരുന്നു. നിങ്ങള്‍ തന്നെ ഈ സിനിമയ്ക്ക് വേണ്ടി ആവശ്യമുള്ള പി.ആര്‍ ചെയ്യുന്നുണ്ട്. ഒരുപാട് നന്ദിയുണ്ട്. ഇത് റിയലസ്റ്റിക് സിനിമയാണെന്ന് പലരും അഭിപ്രായപ്പെട്ടു കാണുന്നതില്‍ സന്തോഷമുണ്ടെന്നും അദാ പറയുന്നു.

കേരളത്തില്‍ നിന്നും ഏറെ സന്ദേശങ്ങള്‍ ലഭിച്ചു. ഇത്തരം ഒരു ചിത്രം എടുത്തതില്‍ സന്തോഷം എന്നാണ് പലരും പറയുന്നത്. എന്നാല്‍ ചിലര്‍ക്ക് എതിര്‍പ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ സിനിമ ഒരു മതത്തിനും എതിരെയല്ല. പെണ്‍കുട്ടികളെ മയക്കുമരുന്നു നല്‍കിയും മനസ്സുമാറ്റിയും ബലാത്സംഗം ചെയ്തും ഗര്‍ഭിണികളാക്കിയും മനുഷ്യക്കടത്ത് നടത്തുകയാണ്. അവരെ ചാവേറുകളാക്കുകയാണ്. ഇത് തീവ്രവാദത്തിനെതിരായ സിനിമയാണെന്നും അദാ ശര്‍മ്മ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *