Thursday, April 17, 2025
Sports

ചരിത്രം കുറിച്ച് അഭിലാഷ് ടോമി; ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ രണ്ടാം സ്ഥാനം

ചരിത്രം കുറിച്ച് അഭിലാഷ് ടോമി. ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ രണ്ടാം സ്ഥാനം നേടി മലയാളി നാവികൻ അഭിലാഷ് ടോമി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യക്കാരനാണ് അഭിലാഷ് ടോമി. ഫ്രാൻസിലെ സാബ്ലെ ദോലനിൽ നിന്ന് യാത്ര തിരിച്ചത് കഴിഞ്ഞ സെപ്റ്റംബർ നാലിനാണ്.

ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തത്‌ ദക്ഷിണാഫ്രിക്കൻ സ്വദേശിയായ കിഴ്സ്റ്റൻ നോയിഷെയ്ഫരൻ. 16 പേരുമായി ആരംഭിച്ച റേസിൽ മൂന്ന് പേർ മാത്രമാണ് ഫിനിഷ് ചെയ്‌തത്‌.

ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 10.30 മണിയോടെയാണ് അഭിലാഷ് ടോമിയുടെ വഞ്ചി ബയാനത് ഫ്രഞ്ച് തീരത്തെത്തിയത്.വ്യാഴാഴ്ച രാത്രി ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത ദക്ഷിണാഫ്രിക്കൻ വനിത കിഴ്സ്റ്റൻ നോയിഷെയ്ഫറിനു വൻ വൻ സ്വീകരണമാണു സംഘാടകർ നൽകിയത്.

ഇന്ന് അഭിലാഷിനെ സ്വീകരിക്കാനും സമാനമായ ഒരുക്കങ്ങളാണ് ഫിനിഷിങ് ലൈനിലുണ്ടാവുകയെന്നു സംഘാടകർ അറിയിച്ചിട്ടുണ്ട്. മത്സരത്തിൽ അവശേഷിക്കുന്ന ഏകയാളായ ഓസ്ട്രിയൻ നാവികൻ മൈക്കൽ ഗുഗൻബർഗർ വളരെ പിന്നിലാണ്.ഇദ്ദേഹം ഫിനിഷ് ചെയ്യാൻ 15 ദിവസത്തിലേറെ എടുത്തേക്കും.

Leave a Reply

Your email address will not be published. Required fields are marked *