Thursday, January 23, 2025
Kerala

മതഗ്രന്ഥങ്ങൾ വിതരണം ചെയ്തത് തെറ്റാണെന്ന് കരുതുന്നില്ല; ഇതിന്റെ രേഖകൾ പക്കലുണ്ട്: മന്ത്രി ജലീൽ

മതഗ്രന്ഥങ്ങൾ വിതരണം ചെയ്തത് തെറ്റാണെന്ന് കരുതുന്നില്ലെന്നും സ്വപ്‌നയും സരിത്തുമായി നടത്തിയ കൂടിക്കാഴ്ച ഔദ്യോഗികപരമായിരുന്നുവെന്നും മന്ത്രി കെ ടി ജലീൽ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മതഗ്രന്ഥങ്ങൾ തിരിച്ചയക്കാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു

ഗ്രന്ഥങ്ങൾ ആർക്കൊക്കെ നൽകിയെന്നത് സംബന്ധിച്ച് രേഖകൾ ഉണ്ട്. ആവശ്യമെങ്കിൽ അത് തിരിച്ചെടുക്കാൻ സാധിക്കുന്നതുമാണ്. താൻ സമ്പന്നനല്ല. തനിക്ക് പത്തൊമ്പതര സെന്റ് സ്ഥലമുണ്ട്. ഒന്നര ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. 3.5 ലക്ഷം രൂപ ട്രഷറിയിലുണ്ട്. സ്വന്തമായി വാഹനമോ സ്വർണമോയില്ല എന്ന കാര്യവും ആസ്തി സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരമായി മന്ത്രി പറഞ്ഞു

വ്യക്തിപരമായ കാര്യങ്ങൾക്ക് സ്വപ്‌ന അടക്കം ഉള്ളവരോടുള്ള ബന്ധം ഉപയോഗിച്ചിട്ടില്ല. കോൺസുൽ ജനറലുമായുള്ള ബന്ധത്തിൽ അസ്വാഭാവികതയില്ല. പ്രോട്ടോക്കോൾ ലംഘനത്തെ കുറിച്ച് അറിവില്ലായിരുന്നുവെന്നും ജലീൽ അന്വേഷണ സംഘത്തോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *