സഭാനേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച; മാർത്തോമ സഭയേയയും സിഎസ്‌ഐ സഭയേയും ഒഴിവാക്കി
സഭാനേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയിൽ നിന്നും മാർത്തോമ സഭയേയയും സിഎസ്‌ഐ സഭയേയും ഒഴിവാക്കി. കൂടിക്കാഴ്ചയിൽ പോർട്ടസ്റ്റന്റ് സഭകൾക്കും ക്ഷണമില്ല.
മാർത്തോമ സഭയെ ക്ഷണിച്ചിരുന്നു എന്നാൽ താത്പര്യം പ്രകടത്തിപ്പിക്കാത്തത് കൊണ്ട് ഒഴിവാക്കി. സിഎസ്‌ഐ സഭയെ ഒഴിവാക്കിയത് ഇ ഡി കേസ് മുൻനിർത്തിയാണ്. എന്നാൽ പ്രൊട്ടസ്റ്റന്റ് സഭകളെ മാറ്റി നിർത്തിയത് മതപരിവർത്തന വിഷയം ചൂണ്ടിക്കാട്ടിയാണ്.
അതേസമയം രാജ്യത്തെ ആദ്യ വാട്ടർ മെട്രോ സർവീസ് ആയ കൊച്ചി വാട്ടർ മെട്രോ പ്രധാനമന്ത്രി നാളെ നാടിന് സമർപ്പിക്കും. 2016ൽ നിർമാണം തുടങ്ങി മൂന്ന് വർഷം കൊണ്ട് ജനങ്ങൾക്ക് സമർപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം.
പ്രാരംഭഘട്ടത്തിൽ എട്ട് ബോട്ടുകളാകും സർവീസ് നടത്തുക. ഹൈക്കോടതി ടെർമിനൽ മുതൽ വൈപ്പിൻ വരെയാകും ആദ്യ സർവീസ്. 20 രൂപയാണ് കുറഞ്ഞ നിരക്ക് , കൂടിയത് 40 രൂപ. മെട്രോ സ്റ്റേഷനുകൾക്ക് സമാനമായാണ് ബോട്ട് ടെർമിനലുകൾ നിർമ്മിച്ചിരിക്കുന്നത്.
നാളെ രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരത്ത് പ്രധാനമന്ത്രി വാട്ടർമെട്രോ ഉദ്ഘാടനം ചെയ്യും. കൊച്ചിയിലും അതേസമയം തന്നെ ഉദ്ഘാടന സർവീസ് ഉണ്ടാകും. ബുധനാഴ്ച മുതലാണ് റെഗുലർ സർവീസ് തുടങ്ങുക.