അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിയായ സയീഷ് വീര (24) യാണ് കൊല്ലപ്പെട്ടത്. ഒഹിയോയിലെ ഇന്ധന സ്റ്റേഷനിൽ വെച്ചായിരുന്നു ആക്രമണം.
യുഎസിൽ മാസ്റ്റർ ഡിഗ്രിക്ക് പഠിക്കുന്ന സയീഷ്, പെട്രോൾ സ്റ്റേഷനിൽ ജോലി ചെയ്തിരുന്നു. ഇവിടെ ജോലി ചെയ്യുന്നതിനിടെ, അക്രമി സയീഷിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് കൊളംബസ് പൊലീസ് അറിയിച്ചു.
സയീഷിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് വ്യക്തമാക്കി. അക്രമിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. അക്രമിയെ പിടികൂടാനായി തിരച്ചിൽ നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.