Thursday, January 23, 2025
Gulf

ഈദുല്‍ ഫിത്വര്‍: 281 തടവുകാര്‍ക്ക് മാപ്പ് നല്‍കി ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ

വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ച 281 തടവുകാര്‍ക്ക് ബഹ്‌റൈന്‍ ഭരണാധികാരിയും രാജാവുമായ ഹിസ് മെജസ്റ്റി ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് മാപ്പുനല്‍കിയതായി ഉത്തരവ് പുറപ്പെടുവിച്ചു. ഇവര്‍ക്ക് സാധാരണ ജീവിതം നയിക്കാനും രാജ്യത്തിന്റെ വികസനത്തിന് സംഭാവനകള്‍ നല്‍കാനുമുള്ള അവസരം നല്‍കുന്നതിന്റെ ഭാഗവുമായാണ് മാപ്പ് നല്‍കി വിട്ടയക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *