Wednesday, April 16, 2025
Kerala

അഴിമലയിൽ തിരയിൽപ്പെട്ട് സ്ത്രീയും കുട്ടിയും മുങ്ങി മരിച്ചു

അഴിമലയിൽ തിരയിൽപ്പെട്ട് സ്ത്രീയും കുട്ടിയും മുങ്ങി മരിച്ചു. ആഴിമല ക്ഷേത്രത്തിന് സമീപം കരിക്കാത്തി ബീച്ചിൽ ആണ് സംഭവം. തഞ്ചാവൂർ സ്വദേശി ഡോക്ടർ രാജാത്തിയും ബന്ധുവായ 9 വയസ്സുള്ള ഗോപികയുമാണ് മുങ്ങി മരിച്ചത്.

ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ഇവർ വിനോദ സഞ്ചാരികളാണെന്ന് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *