യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ
യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ. വർക്കല റാത്തിക്കൽ സ്വദേശിനി നെബീനയുടെ മരണത്തിൽ ഭർത്താവ് അഫ്സലാണ് അറസ്റ്റിലായത്. ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ഭർതൃമാതാവും പീഡിപ്പിച്ചെന്നായിരുന്നു പരാതി.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഈ ഭർതൃവീട്ടിൽ മാനസിക പീഡനത്തിനും ശാരീരികമായ പീഡനത്തിനും നബീന ഇരയായിരുന്നുവെന്ന് ബോധ്യപ്പെടുകയും തുടർന്ന് ഈ മാസം ആ പതിമൂന്നാം തീയതി ആ പ്രതി അഫ്സലിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് വൈകിട്ടോടു കൂടിയാണ് അഫ്സലിന്റെ അറസ്റ്റ് വർക്കല പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിദേശത്തായിരുന്നു അഫ്സൽ ജോലി ചെയ്തിരുന്നത്. തുടർന്ന് നാട്ടിലെത്തിയ ശേഷം സ്ത്രീധനത്തിൻറെ പേരിൽ പതിവായി ഭാര്യയെ ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് മരിച്ച നബീനയുടെ ബന്ധുക്കൾ വർക്കല പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. തുടർന്ന് അഫ്സൽ ഭാര്യയെ ഭാര്യയുടെ വീട്ടിൽ കൊണ്ടാക്കുകയും അതിനുശേഷം പിന്നീട് തുടർച്ചയായി മാനസികമായി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതിയിലുള്ളത്. ഇതിന് പിന്നാലെയാണ് നെബീന ആത്മഹത്യ ചെയ്യുന്നത്.