കുവൈത്തില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; മലയാളി മരിച്ചു
കുവൈത്തില്‍ വാഹനമിടിച്ച് മലയാളി മരണമടഞ്ഞു. കൊച്ചി വൈപ്പിന്‍ സ്വദേശി സേവ്യര്‍ അപ്പച്ചന്‍ അത്തിക്കുഴി ആണ് മരണമടഞ്ഞത്. 52 വയസായിരുന്നു. മംഗഫ് പ്രദേശത്ത് റോഡ് മുറിച്ചു കടക്കവേ വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് സേവ്യര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരണമടയുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.