ജി 20 ഷെർപ്പാ സമ്മേളനം; കുമരകത്ത് ഇന്നവസാനിക്കും
കുമരകത്ത് പുരോഗമിച്ചിരുന്ന ജി 20 ഷെർപ്പാ സമ്മേളനം ഇന്നവസാനിക്കും. ജി20 രാജ്യങ്ങളുടെ സാമ്പത്തിക – പരിസ്ഥിതിക വിഷയങ്ങൾ മൂന്ന് ദിവസം നടന്ന സമ്മേളനത്തിൽ ചർച്ചയായി. വിവിധ രാജ്യങ്ങളിൽ നിന്നായി അഞ്ഞൂറിൽ അധികം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയത്. ഉക്രൈൻ റഷ്യ യുദ്ധവും ഷെർപ്പാ സമ്മേളനം ചർച്ച ചെയ്തിരുന്നു. സെപ്റ്റംബറിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ അവതരിപ്പിക്കേണ്ട പ്രമേയങ്ങൾ തയ്യാറാക്കുന്നതിനുവേണ്ടിയാണ് ഷെർപ്പ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്.
മാർച്ച് 30 നാണ് സമ്മേളനം ആരംഭിച്ചത്. ഇന്ത്യൻ ജി20 ഷെർപ്പയായ അമിതാബ് കാന്താണ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത്.