വിവരാവകാശ നിയമപ്രകാരം പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റ് തേടി; അരവിന്ദ് കേജ്രിവാളിന് പിഴ വിധിച്ച് കോടതി
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് പിഴ. 25000 രൂപയാണ് ഗുജറാത്ത് കോടതി പിഴ വിധിച്ചത്. പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് തേടിയതിനാണ് പിഴ. മുഖ്യവിവരവകാശ കമ്മീഷൻ ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് ബിരേൻ ബൈഷ്ണവിൻ്റേതാണ് വിധി.
പിഎംഒയിലെയും, ഗുജറാത്ത് സർവകലാശാലയിലെയും പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരോട് ബിരുദ വിശദാംശങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടുള്ള ഉത്തരവാണ് റദ്ദാക്കിയത്. പ്രധാനമന്ത്രിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകൾ നൽകേണ്ടതില്ലെന്നും കോടതി അറിയിച്ചു.