കാഞ്ചിയാർ കൊലപാതകം: കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവ് അറസ്റ്റിൽ
ഇടുക്കി കാഞ്ചിയാറിലെ അനുമോളുടെ കൊലപാതകത്തിൽ ഭര്‍ത്താവ് വിജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കുമളി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ആറു ദിവസമായി ഒളിവിലായിരുന്ന വിജേഷിനെ പിടികൂടിയത്.
കാഞ്ചിയാര്‍ സ്വദേശിയായ അധ്യാപിക അനുമോളെ 21 നാണ് വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കിയ ശേഷമായിരുന്നു പ്രതി വിജേഷ് മുങ്ങിയത്.