Friday, January 10, 2025
National

‘മാവോയിസ്റ്റുകൾക്കെതിരായ പോരാട്ടം അവസാന ഘട്ടത്തിൽ, തുടച്ചുനീക്കുന്നതുവരെ സിആർപിഎഫ് പ്രവർത്തനം തുടരണം’: അമിത് ഷാ

രാജ്യത്ത് ഇടതുപക്ഷ തീവ്രവാദത്തിനെതിരായ പോരാട്ടം വിജയത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ വിപത്തിനെ പൂർണ്ണമായും ഇല്ലാതാക്കുന്നത് വരെ പോരാട്ടം തുടരണമെന്ന് അദ്ദേഹം സേനയോട് അഭ്യർത്ഥിച്ചു. ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയിൽ നടന്ന 85-ാമത് സിആർപിഎഫ് സ്ഥാപക ദിനത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര.

‘മാവോയിസ്റ്റുകൾക്കെതിരായ പോരാട്ടം അവസാന ഘട്ടത്തിലെത്തിച്ചതിൽ, സിആർപിഎഫ് ജവാന്മാരുടെ പരമോന്നത ത്യാഗം വലുതാണ്. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലെ വികസനത്തിന് തടസ്സങ്ങൾ നീക്കിയതിന്റെ ക്രെഡിറ്റ് സിആർപിഎഫ് ജവാന്മാർക്കുള്ളതാണ്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ സിആർപിഎഫ് ശക്തമായ പോരാട്ടം നടത്തി ഓരോ തവണയും വിജയിച്ചു’- കേന്ദ്ര ആഭ്യന്തര പറഞ്ഞു.

ദേശീയ അന്വേഷണ ഏജൻസിയുടെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും പങ്കിനെ പരാമർശിച്ചുകൊണ്ട്, ഇടതുപക്ഷ തീവ്രവാദത്തിന്റെ ഫണ്ടിംഗ് തടയാൻ ഇരു ഏജൻസികളും ശക്തമായി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശത്ത് ആദ്യമായി സിആർപിഎഫിന്റെ വാർഷിക ഉത്സവം സംഘടിപ്പിക്കുന്നത്തിൽ അഭിമാനമുണ്ടെന്നും ഷാ കൂട്ടിച്ചേർത്തു. ബസ്തർ ജില്ലാ ആസ്ഥാനമായ ജഗദൽപൂരിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള സിആർപിഎഫ് കോബ്രയുടെ 201-ാം ബറ്റാലിയന്റെ കരൺപൂർ ക്യാമ്പിലാണ് പരിപാടി സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *