Thursday, April 17, 2025
Kerala

മോദി സർക്കാർ വിദ്യാഭ്യാസ സംവിധാനം ഉന്നതങ്ങളിലെത്തിച്ചെന്ന് വി.മുരളീധരൻ; കൂകി വിളിച്ച് വിദ്യാർത്ഥികൾ

കാസർഗോഡ് കേരള കേന്ദ്ര സർവകലാശാലയിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ പ്രസംഗിക്കുന്നതിനിടെ കൂകി വിളിച്ച് വിദ്യാർത്ഥികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സംസാരിക്കുന്നതിനിടെയാണ് സദസിൽ നിന്ന് വിദ്യാർത്ഥികൾ കൂക്കി വിളിച്ചത്. നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ ഉന്നതങ്ങളിലെത്തിച്ചുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. കേന്ദ്ര സർവകലാശാലയിലെ ബിരുദാനന്തര ചടങ്ങിനിടെയാണ് പ്രതികരണം.

അതിനിടെ രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ കോടതി വിധിക്കെതിരെ തെരുവിലിറങ്ങുന്നവർ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ കുറ്റപ്പെടുത്തി. നെഹ്‌റു കുടുംബത്തിന് ഈ രാജ്യത്തെ നിയമങ്ങൾ ബാധകമല്ലേയെന്ന് അദ്ദേഹം ചോദിച്ചു .അക്രമം അഴിച്ചുവിട്ടു കോടതി വിധിയെ ചോദ്യം ചെയ്യുകയാണ്.

രാഹുൽ ഗാന്ധിയുടെ പ്രസ്താവനകളെ സുപ്രിംകോടതി ഇതിന് മുമ്പും ചോദ്യം ചെയ്തിട്ടുണ്ട്.കോൺഗ്രസിന് സ്വാധ്വീനമുള്ള സംസ്ഥാനങ്ങളിൽ പോലും പേരിനാണ് പ്രതിഷേധം.കേരളത്തിൽ സിപിഐഎം കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്നു .വയനാട് ഉപതെരെഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർത്ഥിയെ നിർത്തരുത് കോൺഗ്രസിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *