Thursday, January 23, 2025
Gulf

ബഹ്റൈനിൽ കൊവിഡ് പ്രോട്ടോകോൾ പരിഷ്കരണം; ഇന്ന് മുതൽ പ്രാബല്യത്തിൽ

ബഹ്റൈനിൽ കൊവിഡ് പ്രോട്ടോകോൾ പരിഷ്കരിച്ചു. രാജ്യത്ത് നിലവിൽ ഉള്ളവരുടെ ആരോഗ്യ റിപ്പോർട്ടുകളും, ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിലെയും COVID-19 കേസുകളുമായി ബന്ധപ്പെട്ട നിരക്കുകളും വിവരങ്ങളും അവലോകനം ചെയ്തതിന് ശേഷമാണ് COVID-19നെ ചെറുക്കുന്നതിന്റെ ഭാഗമായി ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് പുതുക്കിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.

ഇത് പ്രകാരം സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാനും നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് മേധാവിയുമായ ലെഫ്. ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, ഇന്ന് അതായത് 2023 മാർച്ച് 19 ഞായറാഴ്ച മുതൽ, ഈ പുതുക്കിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നതായും അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളുടെ മെഡിക്കൽ മൂല്യനിർണ്ണയം അനുസരിച്ച് ആവശ്യമെങ്കിൽ PCR-ന് വിധേയരാവണം.

നിർബന്ധിത സെൽഫ് ഐസൊലേഷൻ ഇനി മുതൽ ഇല്ലെങ്കിലും, അഞ്ച് ദിവസത്തേക്ക് ഐസൊലേറ്റ് ചെയ്യാനും മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കാനും സജീവ കേസുകളിൽപെട്ടവരോട് പുതിയ നിയന്ത്രണങ്ങൾ വ്യവസ്ഥയിൽ നിർദ്ദേക്കുന്നുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിലെ എല്ലാ അംഗങ്ങളും മുൻകരുതൽ മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരേണ്ടതിന്റെ ആവശ്യകത ഡോ. ഷെയ്ഖ് മുഹമ്മദ് ഊന്നിപ്പറഞ്ഞു, വാക്സിൻ ബൂസ്റ്റർ ഷോട്ടുകൾ എടുക്കുക, പനി, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ഏതെങ്കിലും ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ പരിശോധന നടത്താനും നിർദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *