തൃശൂർ കാഞ്ഞാണി എറവ് പരദേവതാ ക്ഷേത്രത്തിലെ കമാനവും തൂണുകളും തകർത്ത നിലയിൽ
തൃശൂർ കാഞ്ഞാണി എറവ് പരദേവതാ ക്ഷേത്രത്തിലെ കമാനവും തൂണുകളും തകർത്ത നിലയിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് 12 അടിയോളം ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള 2 ഇരുമ്പു തൂണുകളും ക്ഷേത്രത്തിന്റെ പേരെഴുതിയ 10 അടിയിലധികം വീതിയിലുള്ള ആർച്ചും നശിപ്പിച്ചത്.ക്ഷേത്രം പ്രസിഡന്റ് മോഹനൻ പൂവ്വശ്ശേരി, സെക്രട്ടറി മധുസൂദനൻ കണ്ടേങ്കാവിൽ എന്നിവർ ചേർന്ന് അന്തിക്കാട് പൊലീസിൽ പരാതി നൽകി.
സംഭവത്തിൽ പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ക്ഷേത്രം ഭാരവാഹികൾ അവശ്യപ്പെട്ടു അന്തിക്കാട് എസ്ഐ ഐശ്വര്യയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തുള്ള സി.സി.ടി.വിയിൽ നിന്നും ദൃശ്യങ്ങൾ ശേഖരിച്ച് കുറ്റക്കാരെ കണ്ടെത്താനുള്ള ശ്രമത്തത്തിലാണ് അന്തിക്കാട് പൊലീസ്.