Friday, January 24, 2025
Kerala

കോർപ്പറേറ്റുകൾക്ക് താങ്ങും തണലുമാകുന്ന കേന്ദ്രസർക്കാർ സാധാരണ ജനങ്ങളോട് അതുണ്ടാകുന്നില്ല; ഷിബു ബേബിജോൺ

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ക്രമാതീതമായിരിക്കുന്ന ഒരു കാലഘട്ടത്തിൽ പാചക വാതക വില വർദ്ധനവ് ജനജീവിതം ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് വലിച്ചെറിയുന്നതാണെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു.

കോർപ്പറേറ്റുകൾക്ക് എന്നും താങ്ങും തണലുമാകുന്ന കേന്ദ്രസർക്കാർ സാധാരണ ജനങ്ങളോട് അതുണ്ടാകുന്നില്ല. കൊവിഡ് പ്രതിസന്ധി മൂലം തൊഴിൽ നഷ്ടപ്പെട്ടവർ സാമ്പത്തിക പ്രതിസന്ധിയിലുഴലുമ്പോൾ അത് കാണാതെ പാചക വാതകത്തിനു വില കൂട്ടിയത് കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധതയുടെ ആവർത്തനമാണ്. തത്ഫലമായി ഓരോ കുടുംബങ്ങളും ഇതിന്റെ ദുരിതം പേറണ്ടി വരും.

ഹോട്ടലുകളിൽ ഭക്ഷണത്തിനു വിലക്കൂടും. അതിനാൽ പട്ടിണിക്കാരെ വറച്ചട്ടിയിൽ നിന്നും എരിതീയിലേക്കെറിയുന്ന പാചകവാതക വില വർദ്ധനവ് പിൻവലിക്കണം. അല്ലാത്ത പക്ഷം ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് നോക്കി നിൽക്കാനാവില്ലെന്ന് ഷിബു ബേബിജോൺ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *