Thursday, January 9, 2025
Kerala

പടക്കനിര്‍മാണശാല പ്രവര്‍ത്തിച്ചത് അനധികൃതമായി: ജില്ലാ കളക്ടർ

വരാപ്പുഴയിലെ പടക്കനിര്‍മാണശാല പ്രവര്‍ത്തിച്ചത് അനധികൃതമായെന്ന് എറണാകുളം ജില്ലാ കളക്ടർ രേണു രാജ്. സ്ഫോടനമുണ്ടായത് അനധികൃത ശേഖരത്തില്‍ നിന്നാണ്. ജയ്സൻ എന്നയാൾക്ക് പടക്കം വിൽപ്പനക്കുള്ള ലൈസൻസ് മാത്രമാണ് ഉള്ളതെന്നും അതിൻ്റെ മറവില്‍ അനധികൃതമായി വൻതോതിൽ പടക്കം സൂക്ഷിക്കുകയായിരുന്നുവെന്നും ജില്ലാ കളക്ടർ മാധ്യമങ്ങളോട് പറഞ്ഞു.

സ്‌ഫോടനത്തില്‍ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു. ചികിത്സാ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കണം. സ്ഫോടനത്തിൽ സമീപത്തെ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ചൂടാണ് സ്ഫോടനത്തിന് കാരണമെന്നാണ് സംശയം. വൈകീട്ട് അഞ്ചരയോടെയാണ് വൻ സ്ഫോടനം ഉണ്ടായത്. അപകടത്തില്‍ ഒരാൾ മരിച്ചു. വരാപ്പുഴ സ്വദേശി ഡേവിസാണ് (50) മരിച്ചത്. അപകടത്തിൽ പരുക്കേറ്റ ജാൻസൻ്റെ ബന്ധുവാണ് മരിച്ച ഡേവിസ്. മൂന്ന് കുട്ടികളടക്കം ഏഴ് പേർക്ക് അപകടത്തില്‍ പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *