Thursday, October 17, 2024
Kerala

വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ എംപിമാർ ഒറ്റക്കെട്ടായി എതിർക്കും; മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനം

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണത്തിൽ സംസ്ഥാനത്തിന്റെ പ്രതിഷേധം പാർലമെന്റിൽ ഒറ്റക്കെട്ടായി ഉന്നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിൽ തീരുമാനമായി. സംസ്ഥാനത്തിന്റെ പൊതുവായ ആവശ്യങ്ങൾക്കായി എംപിമാർ പാർലമെന്റിൽ ശബ്ദമുയർത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു

പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഓൺലൈൻ വഴിയാണ് യോഗം ചേർന്നത്. യോഗത്തിൽ ശശി തരൂർ എം പി മാത്രമാണ് വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെ അനുകൂലിച്ചത്.

സ്വാതന്ത്ര്യസമര പോരാളികളെ കുറിച്ചുള്ള നിഘണ്ടുവിൽ നിന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഒഴിവാക്കിയ നടപടി പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടണമെന്നും ബിപിസിഎൽ സ്വകാര്യവത്കരിക്കരുതെന്നും എംപിമാർ പാർലമെന്റിൽ ഉന്നയിക്കും.

Leave a Reply

Your email address will not be published.