Friday, January 10, 2025
Kerala

അറ്റകുറ്റപണികൾക്കായി റൺവേ അടയ്ക്കുന്നു; തിരുവനന്തപുരത്ത് രണ്ട് ദിവസത്തെ വിമാന സമയങ്ങളിൽ മാറ്റം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഈ വരുന്ന ബുധൻ, വ്യാഴം ദിവസങ്ങളിലെ സർവീസുകൾ പുനഃക്രമീകരിച്ചു. ബുധനും വ്യാഴവും 12.30 മുതൽ 4.30 വരെയുള്ള സർവീസുകൾ ആണ് പുനഃക്രമീകരിച്ചത്.

അറ്റകുറ്റ പണികൾക്കായാണ് റൺവേ അടയ്ക്കുന്നത്. ഈ സാഹചര്യത്തിലാണ് സർവീസുകൾ പുനഃക്രമീകരിച്ചത്. യാത്രക്കാർ വിമാനക്കമ്പനികളെ ബന്ധപ്പെടണമെന്ന് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം റെയില്‍പാതകള്‍ ബലപ്പെടുത്തുന്നതിന്റെയും പുതുക്കാട്, തൃശൂര്‍ സ്റ്റേഷനുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ട്രെയില്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി റെയില്‍വേ. 25 മുതല്‍ 27 വരെയാണ് നിയന്ത്രണങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *