കൊടും ക്രൂരത; വളർത്തുനായ്ക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തി
കുട്ടമ്പുഴ ഉരുളൻതണ്ണിയിൽ വളർത്തുനായ്ക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തി. ഇന്ന് രാവിലെയാണ് നായ്ക്കളെ കൂടുകളിൽ ചത്ത നിലയിൽ കണ്ടെത്തിയത്. വീടുകളിൽ പൂട്ടിയിട്ട് വളർത്തിയിരുന്ന നായ്ക്കൾക്ക് കാഞ്ഞിരത്തിൻ്റെ തൊലി ഇറച്ചിയിലിട്ട് വേവിച്ച് നൽകുകയായിരുന്നു.
മൂന്ന് നായ്ക്കൾ ചത്തു. ഒരെണ്ണം മരണ തുല്യമായി മുറ്റത്ത് കിടക്കുകയാണ്. ചെറായി ഗോമതി, എറമ്പിൽ സാറാക്കുട്ടി, താഴത്തേക്കുടി എൽദോസ് എന്നിവരുടെ വളർത്തുനായ്ക്കളാണ് ചത്തത്. ഇവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.