ആലപ്പുഴ പുറക്കാട്ട് ഒമ്പതിനായിരത്തോളം താറാവുകൾ കൂട്ടത്തോടെ ചത്തു; പക്ഷിപ്പനിയെന്ന് സംശയം
ആലപ്പുഴ പുറക്കാട്ട് ഒമ്പതിനായിരത്തോളം താറാവുകൾ കൂട്ടത്തോടെ ചത്തു. പക്ഷിപ്പനിയാണെന്നാണ് സംശയിക്കുന്നത്. പുറക്കാട് അറുപതിൽചിറ ജോസറ് ചെറിയാന്റെ താറാവു കുഞ്ഞുങ്ങളാണ് കൂട്ടത്തോടെ ചത്തത്.
തകഴി കുന്നുമ്മ പന്നക്കുളത്തിന് സമീപത്തെ കരിയാർ മുടിയിലക്കേരി പാടശേഖരത്തിന് സമീപത്താണ് താറാവിനെ വളർത്തിയിരുന്നത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ടായിരുന്നു താറാവ് വളർത്തൽ. എന്നാൽ കഴിഞ്ഞാഴ്ച മുതൽ താറാവുകൾ തച്ചു തുടങ്ങുകയായിരുന്നു. ഇനിയും നാലായിരത്തോളം താറാവുകളാണ് ബാക്കിയുള്ളത്. ഇവയും തൂങ്ങിത്തുടങ്ങിയിട്ടുണ്ട്.