Tuesday, January 7, 2025
World

പുതുവര്‍ഷമെത്തി; 2021നെ വരവേറ്റ് ന്യൂസിലാന്റ്

വെല്ലിങ്ടണ്‍: ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതുവര്‍ഷപ്പുലരി ആദ്യമായി കടന്നെത്തിയത് ന്യൂസിലാന്റില്‍.ന്യൂസിലാന്‍ഡിലെ ഓക്ലന്‍ഡിലാണ് പുതുവര്‍ഷം പിറന്നത്. ഓക് ലന്‍ഡിലെ കിരിബാത്തി ദ്വീപ് 2021 നെ വരവേറ്റു.

വലിയ ആഘോഷ പരിപരിപാടികളോടെയും വെടിക്കെട്ടോടെയുമാണ് ന്യൂസിലാന്റ് പുതുവര്‍ഷത്തെ വരവേറ്റത്. ന്യൂസിലാന്‍ഡില്‍ തന്നെ ഓക്ലാന്‍ഡിലും വെല്ലിങ്ടണിലുമാണ് ആദ്യം പുതുവര്‍ഷം പിറന്നത്. സമോവ, ക്രിസ്മസ് ഐലന്‍ഡ്, തുടങ്ങിയവയിലും പുതുവല്‍സരാഘോഷങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. തൊട്ടുപിന്നാലെ ടോക്കിയോയിലും ചൈനയിലും സിംഗപ്പൂരിലും പുതുവര്‍ഷ പുലരി പിറക്കും.

കടുത്ത നിയന്ത്രണങ്ങളിലൂടെ കൊറോണ വ്യാപനം തടഞ്ഞതിനു പിന്നാലെ ന്യൂസിലന്റിലുടനീളം ആളുകള്‍ക്ക് ഒത്തുകൂടാന്‍ അനുവാദമുണ്ടായിരുന്നു. അതേസമയം, ലോകത്തെ ഏറ്റവും വലിയ പുതുവര്‍ഷ മാമാങ്കങ്ങള്‍ അരങ്ങേറാറുള്ള ലണ്ടന്‍ ഇക്കുറി ശാന്തമായിരിക്കും. അതിവേഗ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇംഗ്ലണ്ടിലുടനീളം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണിത്.

 

Leave a Reply

Your email address will not be published. Required fields are marked *