Tuesday, March 11, 2025
World

അല്‍അഖ്‌സ പള്ളിയിലെ അതിക്രമം; അപലപിച്ച് മുസ്ലിം വേള്‍ഡ് ലീഗ്

അല്‍അഖ്‌സ പള്ളി മുറ്റത്ത് ഇസ്രയേല്‍ തീവ്രവാദ കുടിയേറ്റക്കാര്‍ ഇരച്ചു കയറിയതി സംഭവത്തില്‍ അപലപിച്ച് മുസ്ലിം വേള്‍ഡ് ലീഗ്. അതിക്രമം അപകടകരമാണെന്നും ഇസ്ലാമിലെ വിശുദ്ധസ്ഥലങ്ങളുടെ പവിത്രതയെ ലംഘിക്കുന്നതാണെന്നും മുസ്ലിം വേള്‍ഡ് ലീഗ് ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ഗുരുതരമായ ലംഘനമാണ് നടന്നിരിക്കുന്നത്. നീതിപൂര്‍വകവും സമഗ്രവുമായ സമാധാനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. അധിനിവേശ പ്രദേശങ്ങളില്‍ പരിഹാരത്തിനുള്ള സാധ്യതകളെ തുരങ്കം വെക്കുന്ന എല്ലാ നടപടികളും നിര്‍ത്തലാക്കണം. അടിയന്തിരവും വേദനാജനകവുമായ അന്തര്‍ദേശീയ പ്രശ്നങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് ഫലസ്തീന്‍ പ്രശ്‌നം. അത് പരിഹരിക്കേണ്ടതിന് വലിയ പ്രധാന്യമുണ്ടെന്നും മുസ്ലിം വേള്‍ഡ് ലീഗ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *