Thursday, April 17, 2025
World

ഷി ജിൻപിങുമായി ഫോണിൽ ചർച്ചനടത്തി സെലൻസ്കി

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയുമായി ടെലിഫോണിൽ സംസാരിച്ചു. റഷ്യ – യുക്രൈനിൽ യുദ്ധം തുടങ്ങിയശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ആദ്യ സംഭാഷണമാണിത്. റഷ്യയുടെ സുപ്രധാന നയതന്ത്രപങ്കാളിയാണ് ചൈന.
ഷി ജിൻപിങ്ങുമായി ദീർഘനേരം സംഭാഷണം നടത്തിയെന്ന് പിന്നീട് സെലൻസ്കി ട്വിറ്ററിൽ കുറച്ചു.

ചർച്ച മാത്രമാണ് യുദ്ധം അവസാനിപ്പിക്കാനുള്ള വഴിയെന്ന് ജിൻപിങ് സെലൻസ്കിയോട് പറഞ്ഞതായി ചൈനയുടെ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. യുക്രൈൻ യുദ്ധത്തിൽ തങ്ങൾക്ക് നിഷ്പക്ഷ നിലപാടാണുള്ളതെന്ന് ചൈന വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ ചൈന ഫെബ്രുവരിയിൽ 12 ഇന നിർദേശം മുന്നോട്ടുവെച്ചിരുന്നു.

ഈ ഫോൺ സംഭാഷണവും ചൈനയിലെ യുക്രൈൻ സ്ഥാനപതിയുടെ നിയമനവും ഉഭയകക്ഷിബന്ധത്തിന് ഉത്തേജനമാകുമെന്നും സെലൻസ്കി പറഞ്ഞു. മാത്രമല്ല ചൈനയുടെ നയതന്ത്രപ്രതിനിധി യുക്രൈനും മറ്റു രാജ്യങ്ങളും സന്ദർശിക്കുമെന്ന് ഷി സെലെൻസ്കിക്ക് ഉറപ്പുകൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *