Thursday, January 9, 2025
World

റഷ്യൻ നഗരങ്ങളിൽ യുദ്ധവിരുദ്ധ പ്രക്ഷോഭം; 1745 പേർ അറസ്റ്റിൽ

 

യുക്രൈനെതിരായ സൈനിക നടപടിയിൽ പ്രതിഷേധിച്ച് റഷ്യൻ നഗരമായ മോസ്‌കോയിൽ ജനം തെരുവിലിറങ്ങി. യുദ്ധത്തിനെതിരെയും പ്രസിഡന്റ് വ്‌ളാദിമിർ പുടിനെതിരെയും മുദ്രവാക്യങ്ങൾ മുഴക്കിയായിരുന്നു പര്തിഷേധം. പ്രക്ഷോഭകാരികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

സെന്റ് പീറ്റേഴ്‌സ് ബർഗ് അടക്കമുള്ള നഗരങ്ങളിലും യുദ്ധ വിരുദ്ധ പ്രതിഷേധങ്ങൾ നടന്നു. ഇതുവഴി കടന്നുപോയ വാഹനങ്ങളിലെ ഡ്രൈവർമാർ ഹോണുകൾ മുഴക്കി പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത 1745 പേരെ അറസ്റ്റ് ചെയ്തതായി എ പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 975 പേരും അറസ്റ്റിലായത് മോസ്‌കോയിൽ നിന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *