Saturday, January 4, 2025
World

യുദ്ധം അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ചക്ക് തയ്യാർ, പുടിനുമായി ചർച്ചക്കും തയ്യാർ: യുക്രൈൻ പ്രസിഡന്റ്

 

റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി ചർച്ചക്ക് തയ്യാറെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. യുദ്ധം അവസാനിപ്പിക്കാൻ വിട്ടുവീഴ്ചക്ക് തയ്യാറാണ്. യുക്രൈനിൽ നിന്ന് റഷ്യൻ സൈന്യത്തെ പിൻവലിക്കാൻ പുടിൻ തയ്യാറായാൽ പകരമായി നാറ്റോ അംഗത്വത്തിനുള്ള ശ്രമം യുക്രൈൻ ഉപേക്ഷിക്കുമെന്നും സെലൻസ്‌കി പറഞ്ഞു

സൈനിക പിൻമാറ്റവും ജനങ്ങളുടെ സുരക്ഷിതത്വവും പുടിൻ ഉറപ്പ് നൽകിയാൽ നാറ്റോ അംഗത്വം തേടേണ്ടതില്ലെന്ന തീരുമാനം ചർച്ച ചെയ്യാം. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെ തർക്ക പ്രദേശങ്ങളുടെ നിലവിലെ സ്ഥിതി ചർച്ച ചെയ്യപ്പെടണമെന്നും സെലൻസ്‌കി പറഞ്ഞു

ഇത് എല്ലാവർക്കും വേണ്ടിയുള്ള വിട്ടുവീഴ്ചയാണ്. നാറ്റോയുമായി ബന്ധപ്പെട്ട് ഞങ്ങൾക്കായി എന്തുചെയ്യണമെന്ന് അറിയാത്ത പാശ്ചാത്യർക്കും സുരക്ഷ ആഗ്രഹിക്കുന്ന യുക്രൈനും നാറ്റോയുടെ വിപുലീകരണം ആഗ്രഹിക്കാത്ത റഷ്യക്കും വേണ്ടിയുള്ള വിട്ടുവീഴ്ചയാണ് എന്നും സെലൻസ്‌കി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *