രണ്ട് ഡോസ് വാക്‌സിനെടുത്ത ബ്രീട്ടീഷ് ആരോഗ്യമന്ത്രിക്ക് കൊവിഡ്
രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ച ബ്രിട്ടന്റെ ആരോഗ്യമന്ത്രി സാജിദ് ജാവിദിന് കൊവിഡ്. കൊവിഡ് സ്ഥിരീകരിച്ചതായും ക്വാറന്റൈനിലാണെന്നും സാജിദ് തന്നെയാണ് അറിയിച്ചത്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിരുന്നതാണെന്നും ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും മന്ത്രി അറിയിച്ചു
ജനുവരിക്ക് ശേഷം ഇതാദ്യമായി ബ്രിട്ടനിലെ കൊവിഡ് പ്രതിദിന കേസുകൾ അമ്പതിനായിരത്തിന് മുകളിലെത്തുകയും ചെയ്തു. പ്രായപൂർത്തിയായവരിൽ മൂന്നിലൊരു ഭാഗം പേരും വാക്‌സിൻ എടുത്തതായും വൈറസ് ബാധ തടയനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാജിദ് ജാവിദ് അറിയിച്ചു.