Sunday, January 5, 2025
World

യു എസ് സൈനിക താവളങ്ങളിലും കൊവിഡ് 19 പടർന്ന് പിടിക്കുന്നു

കൊലയാളി കൊറോണ വൈറസ് 41 യുഎസ് സംസ്ഥാനങ്ങളിലായി 150 സൈനിക താവളങ്ങളില്‍ എത്തി.  മാത്രമല്ല, ലോകത്തെ അമേരിക്കന്‍ നാവികശക്തിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന നാല് ന്യൂക്ലിയര്‍ പവര്‍ എയര്‍ക്രാഫ്റ്റ് കാരിയറുകളും കൊറോണ വൈറസ് ബാധിച്ചു. അടുത്തിടെ അമേരിക്കന്‍ വിമാനമായ യുഎസ്എസ് തിയോഡോര്‍ റൂസ്‌വെല്‍റ്റിന്‍റെ നാലായിരം നാവികരെ ഗുവാമിലേക്ക് കൊണ്ടുപോയി. അവരില്‍ നൂറു കണക്കിന്  നാവികര്‍ക്ക് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.

യുഎസ് പ്രതിരോധ മന്ത്രാലയം പെന്‍റഗണിന്‍റെ കണക്കനുസരിച്ച് 3,000 സൈനികര്‍ക്ക് കൊറോണ പോസിറ്റീവ് ആണ്. ഒരാഴ്ചയ്ക്കുള്ളില്‍ ഈ എണ്ണം ഇരട്ടിയായി. യുഎസിനകത്തും പുറത്തുമുള്ള സൈനിക താവളങ്ങളില്‍ വൈറസ് അതിവേഗം പടരുന്നു എന്നതാണ് അവസ്ഥ. ഇക്കാരണത്താല്‍, യുഎസ് സൈന്യത്തിന്‍റെ അനിവാര്യമായ എല്ലാ നീക്കങ്ങളും നിര്‍ത്തി വെച്ചു. ഇതിനുപുറമെ, സൈനികരുടെ പരിശീലനവും നിയമനവും താത്ക്കാലികമായി നിര്‍ത്തി.  കൊറോണ വൈറസ് യുഎസ് നാവികസേനയ്ക്ക് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കുകയാണ്. കരസേനയും വ്യോമസേനയും വൈറസിന്റെ പിടിയിലായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *