ന്യൂയോർക്ക് സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റിൽ ഡെപ്യൂട്ടി ഇൻസ്‌പെക്ടറായി മലയാളി
ലോകത്തിലെ ഏറ്റവും വലിയ പോലീസ് സംവിധാനമായ ന്യൂയോർക്ക് സിറ്റി പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ (എൻ.വൈ.പി.ഡി) ഇനി മലയാളിയും. ഡെപ്യൂട്ടി ഇൻസ്‌പെക്ടറായി ക്യാപ്റ്റൻ ലിജു തോട്ടം നിയമിതനായി.
ഇന്നലെ പൊലീസ് അക്കാദമിയിൽ നടന്ന ചടങ്ങിൽ ലിജു തോട്ടം ഔദ്യോഗികമായി സ്ഥാനമേറ്റു. ഇതോടെ ഈ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യാക്കാരൻ എന്ന റെക്കോർഡും ലിജു തോട്ടം സ്വന്തമാക്കി.