Monday, January 6, 2025
World

കാലിഫോർണിയയിൽ ചെറുവിമാനം തകർന്ന് ആറു പേർ മരിച്ചു

തെക്കൻ കാലിഫോർണിയയിൽ ചെറിയ വിമാനം തകർന്ന് ആറു പേർ മരിച്ചു. കാലിഫോർണിയൻ വിമാനത്താവളത്തിന് സമീപമുള്ള വയലിലാണ് സെസ്‌ന C550 കോർപ്പറേറ്റ് ജെറ്റ് തകർന്നത്. ശനിയാഴ്ച പുലർച്ചെ 4:15 ഓടെയാണ് സംഭവം. അപകടത്തിൽ എൻടിഎസ്ബി അന്വേഷണം ആരംഭിച്ചു.

ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിപ്പ് പ്രകാരം ലോസ് ഏഞ്ചൽസിൽ നിന്ന് ഏകദേശം 80 മൈൽ (130 കിലോമീറ്റർ) തെക്കുകിഴക്കായി മുരിയേറ്റയിൽ പുലർച്ചെ 4:15 ഓടെയാണ് സെസ്‌ന C550 ബിസിനസ്സ് ജെറ്റ് തകർന്നത്. ലാസ് വെഗാസിലെ ഹാരി റീഡ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് മുറിയറ്റയിലേക്ക് പുറപ്പെട്ട വിമാനം രണ്ടാമത്തെ ലാൻഡിംഗ് ശ്രമത്തിനിടെയാണ് തകർന്നുവീണത്.

13 പേർക്ക് ഇരിക്കാവുന്ന ജെറ്റ്, റൺവേയിൽ നിന്ന് 500 അടി അകലെയാണ് തകർന്നതെന്ന് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിലെ അന്വേഷകൻ എലിയട്ട് സിംസൺ പറഞ്ഞു. അപകടത്തെ തുടർന്ന് വിമാനത്തിന് തീപിടിച്ചു. ഒരു മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാൻ സാധിച്ചതെന്ന് റിവർസൈഡ് കൗണ്ടി അഗ്നിശമനസേന അറിയിച്ചു.

വിമാനത്തിലുണ്ടായിരുന്ന ആറ് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി റിവർസൈഡ് കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൂടൽമഞ്ഞ് കാരണം ദൃശ്യപരത കുറവായിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *