ജപ്പാനിൽ ട്രെയിനിൽ കത്തിയാക്രമണം; ഒമ്പത് പേർക്ക് പരുക്ക്, ടോക്യോയിൽ സുരക്ഷ ശക്തമാക്കി
ജപ്പാനിൽ പാസഞ്ചർ ട്രെയിനിലുണ്ടായ കത്തിയാക്രമണത്തിൽ ഒമ്പത് പേർക്ക് പരുക്കേറ്റു. ഇതിലൊരാളുടെ പരുക്ക് ഗുരുതരമാണ്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അക്രമി പിന്നീട് പോലീസിൽ കീഴടങ്ങി. പ്രാദേശിക സമയം വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ആക്രമണം നടന്നത്.
ഒളിമ്പിക് നഗരമായ ടോക്യോയിൽ നിന്ന് കിലോമീറ്റർ അകലെയുള്ള സതേഗയ വാർഡിലാണ് ആക്രമണം നടന്നത്. അക്രമിയുടെ കത്തിയും മൊബൈൽ ഫോണും ട്രെയിനിൽ നിന്ന് കണ്ടെത്തി. ഇയാളെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ടോക്യയിൽ സുരക്ഷ ശക്തമാക്കി. ഒളിമ്പിക്‌സ് നടക്കുന്ന സാഹചര്യത്തിലാണിത്. 2019ൽ ജപ്പാനിൽ നടന്ന കത്തിയാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.