താമസ സൗകര്യം തരാം തിരികെ വരൂ; ജീവനക്കാരെ ഓഫീസിലെത്തിക്കാന്‍ ഗൂഗിളിന്റെ ഓഫര്‍
വര്‍ക്ക് അറ്റ് ഹോം അവസാനിപ്പിച്ച് പല കമ്പനികളും ജീവനക്കാരെ ഓഫീസിലെത്തിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഗൂഗിളും ഇതിന്റെ തന്ത്രപാടിലാണ്. ജീവനക്കാരെ എങ്ങനെയെങ്കിലും ഓഫിസിലെത്തിക്കാനാണ് ഗൂഗിളിന്റെ ശ്രമം. ഇതിനായി ജീവനക്കാര്‍ക്ക് വമ്പന്‍ ഓഫറുകളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.
കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂ കാമ്പസിലെ ഹോട്ടലില്‍ ഡിസ്‌കൗണ്ട് നിരക്കില്‍ വേനല്‍ക്കാല സ്‌പെഷ്യല്‍ താമസമാണ് ജീവനക്കാര്‍ക്കായി ഗൂഗിള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ കാമ്പസില്‍ തന്നെയാണ് ഗൂഗിളിന്റെ ഓഫീസും സ്ഥിതി ചെയ്യുന്നത്. 240 ഫുള്ളി ഫര്‍ണിഷ്ഡ് മുറികളാണ് ജീവനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.
സെപ്റ്റംബര്‍ മൂന്നു മുതലാണ് ഓഫര്‍ ആരംഭിക്കുന്നത്. ആഴ്ചയില്‍ മൂന്നു ദിവസം ജീവനക്കാര്‍ ഓഫീസുകളില്‍ എത്തണം എന്നാണ് ഗൂഗിള്‍ ആവശ്യപ്പെടുന്നത്. കമ്പനിയിലെ സ്ഥിരം ജീവനക്കാര്‍ക്ക് സീസണല്‍ ഡിസ്‌കൗണ്ടായി ഒരു രാത്രിക്ക് 99 ഡോളര്‍ നല്‍കി ഹോട്ടലില്‍ താമസിക്കാം. എന്തായാലും ഗൂഗിളിന്റെ പുതിയ വാഗ്ദാനത്തോടെ ജീവനക്കാര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണം ആണുള്ളത്.
ഹൈബ്രിഡ് മോഡലിലേക്ക് മാറനാണ് ഗൂഗിളിന്റെ ശ്രമം. കോവിഡ് ലോക്ക്ഡൗണ്‍ കാലത്താണ് ഗൂഗിള്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ വര്‍ക്ക് അറ്റ് ഹോം ജോലികളിലേക്ക് മാറിയത്.