Wednesday, January 8, 2025
World

ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ 3 പേർക്ക്

2022ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം 3 പേർക്ക്. അലൈൻ ആസ്പെക്റ്റ്, ജോൺ എഫ് ക്ലോസർ, ആന്റൺ സീലിംഗർ എന്നിവർക്കാണ് പുരസ്ക്കാരം. ബുധനാഴ്ച രസതന്ത്ര മേഖലയിലും വ്യാഴാഴ്ച സാഹിത്യത്തിനുമുള്ള അവാർഡുകൾ പ്രഖ്യാപിക്കും. ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം വെള്ളിയാഴ്ചയും സാമ്പത്തിക മേഖലയിലെ സമ്മാനം ഒക്ടോബർ 10 നും പ്രഖ്യാപിക്കും.

അലൈൻ ആസ്പെക്റ്റ് ഫ്രാൻസിൽ നിന്നുള്ള ഭൗതികശാസ്ത്രജ്ഞനാണ്. ജോൺ എ ക്ലോസർ അമേരിക്കയിൽ നിന്നും, ആന്റൺ സീലിംഗർ ഓസ്ട്രിയയിൽ നിന്നുള്ള ശാസ്ത്രജ്ഞനുമാണ്. ക്വാണ്ടം ഇൻഫർമേഷൻ സയൻസിൽ നൽകിയ സംഭാവനകൾക്കാണ് പുരസ്ക്കാരം. പ്രകൃതിയുടെ സങ്കീർണ്ണമായ ശക്തികളെ വിശദീകരിക്കാനും പ്രവചിക്കാനും അതുവഴി കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ധാരണ വിപുലീകരിക്കാനും സഹായിച്ച മൂന്ന് ശാസ്ത്രജ്ഞർക്ക് (സ്യൂകുറോ മനാബെ, ക്ലോസ് ഹാസൽമാൻ, ജോർജിയോ പാരിസി) കഴിഞ്ഞ വർഷം പുരസ്ക്കാരം നൽകിയിരുന്നു.

തിങ്കളാഴ്ച വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചിരുന്നു. സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്റേ പാബോയ്ക്കാണ് വൈദ്യശാസ്ത്രരംഗത്ത് ഈ ബഹുമതി ലഭിച്ചത്. മനുഷ്യരുടെ പരിണാമത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകളാണ് ഈ അവാർഡിന് അർഹനാക്കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *