Monday, April 14, 2025
World

ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനില കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ ആശങ്കയുയര്‍ത്തുന്നത്; കോവിഡില്‍ നിന്നും പൂര്‍ണമായി കരകയറുന്ന പാതയില്‍ ട്രംപ് എത്തിച്ചേര്‍ന്നിട്ടില്ല

കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനില കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ ആശങ്കയുയര്‍ത്തുന്നതായിരുന്നുവെന്നും വരാനിരിക്കുന്ന 48 മണിക്കൂറുകള്‍ക്കുള്ളില്‍ നിര്‍ണായകമാണെന്നും റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് വൈറ്റ്ഹൗസ് പൂളിനോട് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇപ്പോഴും കോവിഡില്‍ നിന്നും പൂര്‍ണമായി കരകയറുന്ന പാതയില്‍ ട്രംപ് എത്തിച്ചേര്‍ന്നിട്ടില്ലെന്നാണ് സൂചന.

 

ഇന്ന് രാവിലെ ട്രംപിന്റെ നില വളരെ മെച്ചപ്പെട്ടിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഡോക്ടറായ സീന്‍ കോണ്‍ലെ ഒരു ന്യൂസ് കോണ്‍ഫറന്‍സില്‍ പ്രഖ്യാപിച്ച് അധികം വൈകുന്നതിന് മുമ്പാണ് ആശങ്കാജനകമായ പുതിയ വെളിപ്പെടുത്തലും പുറത്ത് വന്നിരിക്കുന്നത്. ട്രംപിന്റെ നില അപ കടകരമല്ലെന്ന ഡോക്ടറുടെ വെളിപ്പെടുത്തലില്‍ അവ്യക്തതയുണ്ടെന്നും സൂചനയുണ്ട്.പ്രസ് കോണ്‍ഫറന്‍സിന് മുന്നോടിയായി വാള്‍ട്ടര്‍ റീഡില്‍ നിന്നും ഡോക്ടര്‍മാര്‍ ശനിയാഴ്ച പുറത്ത് വരുമ്പോള്‍ വൈറ്റ് ഹൗസ് ഒഫീഷ്യലായി മാര്‍ക്ക് മെഡോസിന്റെ സാന്നിധ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

 

ട്രംപിന്റെ ഹൃദയമിടിപ്പും ശരീരതാപനിലയും അപകടകരമല്ലെന്നാണ് ഡോ. സീന്‍ വെളിപ്പെടുത്തിയിരുന്നത്. ഇക്കാര്യത്തില്‍ തനിക്ക് ആശങ്കളില്ലെന്നാണ് സീന്‍ പറഞ്ഞിരുന്നത്. ട്രംപിന്റെ പനിയെക്കുറിച്ച് അദ്ദേഹം വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. വ്യാഴാഴ്ച പനിയുണ്ടായിരുന്നുവെങ്കിലും വെള്ളിയാഴ്ച രാവിലെ മുതല്‍ ഇതില്‍ കുറവുണ്ടെന്നും സീന്‍ പറയുന്നു.പനി കുറയ്ക്കാനുള്ള മരുന്ന് ട്രംപിന് നല്‍കിയോ എന്നും സീന്‍ വെളിപ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *