Friday, October 18, 2024
World

ഓസ്ട്രേലിയയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; പല നഗരങ്ങളും ഒറ്റപ്പെട്ടു: രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഓസ്ട്രേലിയയിൽ കനത്ത മഴയിലും രൂക്ഷമായ വെള്ളപ്പൊക്കത്തിലും ഒറ്റപ്പെട്ട നഗരങ്ങളിൽ കുടുങ്ങിയ നൂറുകണക്കിന് സഞ്ചാരികളെ ഒഴിപ്പിക്കാൻ രക്ഷാപ്രവർത്തന ടീമുകൾ രംഗത്ത്. കൂബർപീഡി ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ രക്ഷാപ്രവർത്തനത്തിന് എ.ഡി.എഫ് വിമാനം അയക്കുമെന്ന് അധികൃതർ അറിയിച്ചു.

മാർല, റോക്സി ഡൗൺസ്, ലേ ക്രീക്ക് തുടങ്ങിയ നഗരങ്ങളിൽ റോഡുകൾ വെള്ളത്തിനടിയിലായി. റെയിൽ ഗതാഗതത്തെയും മഴ ബാധിച്ചു. ഭക്ഷ്യ വസ്തുക്കൾ ഉൾപ്പെടെയുള്ളവ എയർ ലിഫ്റ്റിംഗിലൂടെ വിതരണം ചെയ്യുന്നുണ്ട്. കനത്ത മൺസൂൺ മഴ ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് നീങ്ങുകയാണ്.

Leave a Reply

Your email address will not be published.