ഓക്സിജൻ കോൺസൻ്ററേറ്റർ സംഭാവന ചെയ്തു.
സുൽത്താൻ ബത്തേരി: താലൂക്ക് ആശുപത്രിയിലേക്ക് പബ്ലിക് ലൈബ്രറി സുൽത്താൻ ബത്തേരി ഓക്സിജൻ കോൺസൻ്റെറേറ്റർ സംഭാവന ചെയ്തു.കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഓക്സിജൻ കോൺസൻ്ററേറ്റർ ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സേതുലക്ഷ്മി ഏറ്റുവാങ്ങി.ബത്തേരി പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.പി സന്തോഷ്, ലൈബ്രറി എക്സിക്യൂട്ടിവ് അംഗം പി.കെ അനൂപ്, ഡോ.സുരാജ്, ഹെൽത്ത് ഇൻസ്പെക്ടർ എ.എൻ.ഗീത, ഗോപിനാഥൻ, പ്രദീപ് തുടങ്ങിയവർ സംബന്ധിച്ചു.