വയനാട്ടിൽ 27 പേര്‍ക്ക് കൂടി കോവിഡ്; 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
കൽപ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് 27 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നും 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 383 ആയി. ഇതില്‍ 202 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 180 പേരാണ് ചികില്‍സയിലുളളത്. ഇതില്‍ ജില്ലയില്‍ 175 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാലും കണ്ണൂരില്‍ ഒരാളും ചികിത്സയില്‍ കഴിയുന്നു.
പുറത്ത് നിന്നുവന്ന് പോസിറ്റീവായവര്‍ (13):
ജൂലൈ 12 ന് അബുദാബിയില്‍ നിന്നു വന്ന തരുവണ സ്വദേശി (32), ജൂലൈ എട്ടിന് ഉത്തര്‍പ്രദേശില്‍ നിന്ന് വന്ന മുള്ളന്‍കൊല്ലി സ്വദേശി (4), ജൂലൈ 13 ന് ബാംഗ്ലൂരില്‍ നിന്നെത്തിയ എടവക സ്വദേശി (28), ജൂലൈ 22 ന് ബാംഗ്ലൂരില്‍ നിന്നു വന്ന മുട്ടില്‍ സ്വദേശി (54), ജൂലൈ 22ന് തമിഴ്‌നാട്ടില്‍ നിന്നു വന്ന തിരുനെല്ലി സ്വദേശി (53), ജൂലൈ 22 ന് ബാംഗ്ലൂരില്‍ നിന്നു വന്ന ചീരാല്‍ സ്വദേശി (34), ജൂലൈ 23 ന് വെല്ലൂരില്‍ നിന്ന് വന്ന എടവക സ്വദേശികള്‍ (30, 27), ജൂലൈ നാലിന് ഡല്‍ഹിയില്‍ നിന്ന് വന്ന കേണിച്ചിറ സ്വദേശിയായ സ്റ്റാഫ് നേഴ്‌സ് (32), ജൂലൈ 18ന് ജര്‍മ്മനിയില്‍ നിന്ന് വന്ന കേണിച്ചിറ സ്വദേശി (40), ജൂലൈ 11 ന് ഖത്തറില്‍ നിന്ന് വന്ന കാക്കവയല്‍ സ്വദേശി (43), ഇന്ന് ബാംഗ്ലൂരില്‍ നിന്നു മുത്തങ്ങയിലെത്തിയ തരിയോട് സ്വദേശി (32), നഞ്ചന്‍കോട് പോയി വന്ന ലോറി െ്രെഡവറായ ചുള്ളിയോട് സ്വദേശി (27) എന്നിവരാണ് പുറത്ത്‌നിന്ന് വന്ന് രോഗം സ്ഥിരീകരിച്ചു ചികിത്സയിലായത്.
സമ്പര്‍ക്കത്തിലൂടെ പോസിറ്റീവായവര്‍ (14):
ബത്തേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അഞ്ച് കണ്ണൂര്‍ സ്വദേശി (55), തമിഴ്‌നാട്ടിലെ നെല്ലകോട്ട സ്വദേശികള്‍ (23, 19), പൂളവയല്‍ സ്വദേശി (29), ചേരമ്പാടി സ്വദേശി (36), നൂല്‍പ്പുഴ സ്വദേശി (48) എന്നിവര്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനായ കോട്ടത്തറ സ്വദേശി (55), തൊണ്ടര്‍നാട് സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള വഞ്ഞോട് സ്വദേശികള്‍.(52, 25, 49), കുറുക്കന്‍മൂല സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള പയ്യമ്പള്ളി സ്വദേശി (22), നിലവില്‍ ചികിത്സയിലുള്ള പയ്യമ്പള്ളി സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള പയ്യമ്പള്ളി സ്വദേശിനി (48), ഇപ്പോള്‍ ചികിത്സയിലുള്ള അഞ്ചാംമൈല്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയുടെ മകള്‍ (3), ബത്തേരിയിലെ ആംബുലന്‍സ് െ്രെഡവറായ കല്ലുവയല്‍ സ്വദേശി (37) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
*221 പേര്‍ പുതുതായി നിരീക്ഷണത്തില്‍:*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (26.07) പുതുതായി നിരീക്ഷണത്തിലായത് 221 പേരാണ്. 308 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2827 പേര്‍. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 14376 സാമ്പിളുകളില്‍ 13299 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 12916 നെഗറ്റീവും 383 പോസിറ്റീവുമാണ്.