Thursday, January 9, 2025
Wayanad

വയനാട് ജില്ലയില്‍ 411 പേര്‍ക്ക് കൂടി കോവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.97

 

വയനാട് ജില്ലയില്‍ ഇന്ന് (25.05.21) 411 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 572 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.97 ആണ്. 401 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 56379 ആയി. 49075 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6688 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5072 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
പനമരം, വെള്ളമുണ്ട 39 വീതം, അമ്പലവയൽ, ബത്തേരി 34 വീതം, കണിയാമ്പറ്റ 25, മേപ്പാടി 23, മീനങ്ങാടി 20, പൂതാടി 19, എടവക, മാനന്തവാടി, പൊഴുതന 17 വീതം, കോട്ടത്തറ, നെന്മേനി 15 വീതം, പുൽപ്പള്ളി 13, തൊണ്ടർനാട് 11, കൽപ്പറ്റ 10, നൂൽപ്പുഴ 9, മുട്ടിൽ 8, വൈത്തിരി 7, പടിഞ്ഞാറത്തറ, തരിയോട്, തവിഞ്ഞാൽ 6 വീതം, മൂപ്പൈനാട്, തിരുനെല്ലി 4 വീതം, മുള്ളൻകൊല്ലി 2, വെങ്ങപ്പള്ളി സ്വദേശിയായ ഒരാളുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്നാട്ടിൽ നിന്ന് വന്ന 7 പേരും, കർണാടകയിൽ നിന്ന് വന്ന മൂന്ന് പേരുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി രോഗ ബാധിതരായത്.

572 പേര്‍ക്ക് രോഗമുക്തി
ബത്തേരി 8, മേപ്പാടി, തരിയോട് 7 വീതം, തവിഞ്ഞാൽ 6, വെള്ളമുണ്ട 5, കോട്ടത്തറ, കൽപ്പറ്റ, തിരുനെല്ലി 4 വീതം, പുൽപ്പള്ളി, പനമരം, മാനന്തവാടി മൂന്ന് വീതം, തൊണ്ടർനാട്, പൂതാടി, വൈത്തിരി, കണിയാമ്പറ്റ, എടവക രണ്ട് വീതം, മീനങ്ങാടി, പൊഴുതന, പടിഞ്ഞാറത്തറ, കണിയാമ്പറ്റ, വെങ്ങപ്പള്ളി, നെന്മേനി, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരും, തമിഴ്നാട് സ്വദേശികളായ രണ്ട് പേരും, ഒരു കണ്ണൂർ സ്വദേശിയും, വീടുകളിൽ ചികിത്സയിലായിരുന്ന 498 പേരുമാണ് രോഗമുക്തരായത്.

 

 

Leave a Reply

Your email address will not be published. Required fields are marked *