Wednesday, January 8, 2025
Wayanad

വയനാട് ജില്ലാ കലക്ടർ പി.പി. ഇ . കിറ്റണിഞ്ഞെത്തി: ആദ്യം സത്യ പ്രതിജ്ഞ ചെയ്തത് എൻ.സി. പ്രസാദ്

ചരിത്രത്തിലാദ്യമായി പി.പി. ഇ കിറ്റ് അണിഞ് തദ്ദേശ സ്ഥാപനങ്ങളിലെ സത്യപ്രതിജ്ഞ ‘ വയനാട് ജില്ലാ പഞ്ചായത്തിലെ അംഗങ്ങൾക്ക് സത്യ വാചകം ചൊല്ലി കൊടുക്കാൻ കലക്ടർ ഡോ: ‘അദീല അബ്ദുള്ള എത്തിയത് പി.പി. ഇ . കിറ്റ് അണിഞ്. ഏറ്റവും പ്രായം കൂടിയ അംഗമെന്ന നിലയിൽ പൊഴുതനയിൽ നിന്നുള്ള എൻ.സി. പ്രസാദിന് കലക്ടർ സത്യ വാചകം ചൊല്ലി കൊടുത്തു. തുടർന്ന് മറ്റ് അംഗങ്ങൾക്ക് എൻ.സി.പ്രസാദാണ് സത്യ വാചകം ചൊല്ലി കൊടുത്തത് ‘ ടി.എം.ഷൈജു അംഗങ്ങൾക്ക് സ്വാഗതം ആശംസിച്ചു. ജീവനക്കാർ പൂച്ചെണ്ട് നൽകി ഓരോരുത്തരെയും സ്വീകരിച്ചു. മറ്റ് തദ്ദേശ സ്ഥാപനങ്ങളിലും ഈ സമയം സത്യ പ്രതിജ്ഞാ ചടങ്ങ് നടന്നു.

 

Leave a Reply

Your email address will not be published. Required fields are marked *