Wednesday, April 16, 2025
Wayanad

വയനാടിനെ ഞെട്ടിച്ച സിനിമ സ്റ്റെെൽ പ്രകടനം നടത്തിയ പ്രതി പിടിയിൽ

മീനങ്ങാടി: മീനങ്ങാടി പാതിരിപ്പാലത്ത് വെച്ച് മൈസൂരില്‍ നിന്നും പണവുമായി വരികയായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശികളായ കാര്‍ യാത്രക്കാരെ  സിനിമാ സ്റ്റൈലിൽ ആക്രമിക്കാൻ ശ്രമിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ.ദേശീയപാതയില്‍ മിനി ലോറി റോഡിന് കുറുകെ ഇട്ട് തടസ്സം സൃഷ്ടിച്ച്  വാഹനം തല്ലി തകര്‍ത്ത് പണം കവരാൻ ശ്രമിച്ചയാളെയാണ് മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.

കെ.എല്‍ .17.ഏ.3199 നമ്പര്‍ ടെമ്പോ ട്രാവലര്‍ ഉടമയും തൃശ്ശൂര്‍ വരാന്തപ്പള്ളി സ്വദേശിയുമായ നൊട്ടപ്പള്ളി വീട്ടില്‍  സിനീഷ് (32) ആണ് പിടിയിലായത്. അന്വേഷണ ഉദ്യോഗസ്ഥനായ മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘം തൃശ്ശൂരില്‍ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത്.മീനങ്ങാടി പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ഹരീഷ് , സിപി.ഓ മാരായ യൂനീസ് , സുനീഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാവുമെന്നും കവര്‍ച്ചയ്ക്ക് ഉപയോഗിച്ച മറ്റ് വാഹനങ്ങള്‍ ഉടന്‍ തന്നെ പിടികൂടുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *