വയനാട്ടിൽ ഒരാള്‍ക്ക് കൂടി കോവിഡ്
കൽപ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജൂലൈ 14ന് ബാംഗ്ലൂരില്‍ നിന്നു വന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ചെന്നലോട് സ്വദേശി (40) യാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലായത്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 269 ആയി. രോഗമുക്തര്‍ 109. ഒരു മരണം. നിലവില്‍ രോഗം സ്ഥിരീകരിച്ച് 159 പേര്‍ ചികില്‍സയിലുണ്ട്. ഇതില്‍ 154 പേര്‍ ജില്ലയിലും രണ്ട് പേര്‍ കോഴിക്കോടും ഓരോരുത്തര്‍ വീതം തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളിലുമാണ് ചികിത്സയില്‍ കഴിയുന്നത്.
165 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (19.07.20) പുതുതായി നിരീക്ഷണത്തിലായത് 165 പേര്‍. 311 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3296 പേര്‍.
ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 12995 സാമ്പിളുകളില്‍ 11340 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 11071 നെഗറ്റീവും 269 പോസിറ്റീവുമാണ്.