Thursday, January 9, 2025
Wayanad

വയനാട് ഉൾപ്പെടെ 9 നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പിന് പുതിയ സമയക്രമം.

സംസ്ഥാനത്തെ 9 നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് സമയത്തിൽ പരിഷ്കരണം. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 മണി വരെയായിരിക്കും ഇവിടങ്ങളിൽ വോട്ടെടുപ്പ് നടത്തുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ എന്നീ മണ്ഡലങ്ങളിലാണ് പുതിയ സമയക്രമം. മറ്റ് നിയമസഭാ മണ്ഡലങ്ങളില്‍ രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണിവരെയാണ് വോട്ടെടുപ്പ്

 

 

Leave a Reply

Your email address will not be published. Required fields are marked *