കല്ലൂര്‍ വാകേരി കോളനിയിലെ രവി (40) മരിച്ചത് എലിപ്പനി ലക്ഷണങ്ങളോടെയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു
കല്ലൂര്‍ വാകേരി കുറുമ കോളനിയിലെ രവി (40) എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടുകയും ഇന്ന് (16.08.20) മരണപ്പെടുകയും ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജൂലൈ 31ന് പനി തുടങ്ങുകയും ആഗസ്റ്റ് 3 ന് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അന്നുതന്നെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രോഗം കിഡ്‌നിയെ ബാധിച്ചതിനാല്‍ ഡയാലിസിസ് ചെയ്തിരുന്നു. ജീവന്‍ രക്ഷിക്കാനുള്ള ആശുപത്രി അധികൃതരുടെ ശ്രമം വിഫലമാവുകയും ഇന്ന് രാവിലെ മരണപ്പെടുകയും ചെയ്തു.